ദുരിതാശ്വാസ പ്രവർത്തനത്തിനിടെ എലിപ്പനിബാധിച്ച സിപിഐ എം ലോക്കൽ സെക്രട്ടറി മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2018, 05:33 AM | 0 min read

ആലപ്പുഴ>ദുരിതാശ്വാസ പ്രവർത്തനത്തിനിടെ എലിപ്പനിബാധിച്ച‌് ചികിത്സയിലായിരുന്ന സിപിഐ ‌എം നടുഭാഗം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ‌് വി ഷിബു (44) നിര്യാതനായി. കുട്ടനാട്ടിലെ പ്രളയക്കെടുതിയിൽ ഒട്ടേറെ ജീവനുകൾ രക്ഷിച്ച അദ്ദേഹം എലിപ്പനി ബാധിച്ച‌് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ബുധനാഴ‌്ച വൈകിട്ട‌് 4.40നാണ‌് മരണം. വ്യാഴാഴ‌്ച രാവിലെ ഒമ്പതിന‌് തകഴി ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന‌് വെച്ച മൃതദേഹം പകൽ രണ്ടിന് വീട്ടുവളപ്പില്‍ സംസ‌്കരിയ്ക്കും. സിപിഐ എം  തകഴി ഏരിയാ കമ്മിറ്റി അംഗവും ബാലസംഘം നടുഭാഗം രക്ഷാധികാരിയുമാണ്. കമ്മ്യൂണിസ്റ്റ്‌ പാർടിയുടെ ആദ്യകാല പ്രവർത്തകൻ നടുഭാഗത്തെ  ശങ്കരമംഗലം വീട്ടിൽ പരേതനായ എസ് വേലായുധൻ ആണ് അഛൻ.അമ്മ: ലക്ഷ്മികുട്ടി.  ഭാര്യ: സനുജ. മകൻ: ജിത്തു.



deshabhimani section

Related News

View More
0 comments
Sort by

Home