മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫ് അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കാന്‍ തീരുമാനിച്ചു. ആരോഗ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്യും.
മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ അഭ്യര്‍ത്ഥന മാനിച്ച് ഓഫീസില്‍ കൂടിയ ജീവനക്കാരുടെ യോഗത്തിലാണ് ഐകകണ്ഠേന തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രി ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചു









0 comments