പ്രളയക്കെടുതി: പട്ടികജാതി, പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് പ്രത്യേക ധനസഹായം

തിരുവനന്തപുരം > പ്രളയം സൃഷ്ടിച്ച ആഘാതത്തില്‍ കഷ്ടപ്പെടുന്ന ആദിവാസി, പട്ടികജാതി കുടുംബങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രളയത്തെ തുടര്‍ന്ന് മേഖലയില്‍ ഉണ്ടായ ദുര്‍ഘടാവസ്ഥയും പ്രത്യേക സാഹചര്യവും കണക്കിലെടുത്താണ് പ്രത്യേക ധനസഹായത്തിന് പട്ടികജാതി, പട്ടികവര്‍ഗ വകുപ്പുകള്‍ തീരുമാനിച്ചത്.
ആദിവാസി കുടുംബങ്ങള്‍ക്ക് 10,000 രൂപയും പട്ടികജാതി കുടുംബങ്ങള്‍ക്ക് 5000 രൂപയും നല്‍കും. പ്രളയബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായത്തിന് പുറമെയാണ് ഈ സഹായം.









0 comments