മഴയ‌്ക്ക‌് സർക്കാരിനെ കുറ്റം പറയാനാകില്ല: ഉമ്മൻചാണ്ടി

കൊച്ചി
പ്രകൃതി ദുരന്തങ്ങൾ ആർക്കും തടയാനാകില്ലെന്ന‌് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മഴയ‌്ക്ക‌് സർക്കാരിനെ കുറ്റം പറയാനാകില്ല. അതേസമയം മഴ കുറഞ്ഞ സമയത്ത‌് ഡാമുകൾ തുറക്കണമായിരുന്നുവെന്നും ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുവാൻ സർക്കാർ തയറാകണം.
പ്രളയദുരിതാശ്വാസത്തിനു വിദേശ സഹായങ്ങൾ സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്രസർക്കാർ നിലപാട് അംഗീകരിക്കാനാകില്ല. പ്രളയത്തിൽ തകർന്ന നാടിനെ പുനഃസൃഷ്ടിക്കണമെങ്കിൽ കോടിക്കണക്കിനു രൂപ ആവശ്യമായിരിക്കെ കേന്ദ്രസർക്കാർ നിലപാട് തിരുത്തണം. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രിയെത്തിയപ്പോൾ നടത്തിയ ചർച്ചകളിൽ നിന്നു പ്രതിപക്ഷനേതാവിനെ ഒഴിവാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടി ന്യായീകരിക്കാനാകില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.









0 comments