സൈന്യത്തിന്റെ പേരിലുള്ള കള്ളപ്രചരണത്തിന് പിന്നിൽ ചെന്നിത്തലയുടെ സെക്രട്ടറി

കൊച്ചി> കേരളത്തിന്റെ രക്ഷാപ്രവര്‍ത്തനത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും അധിക്ഷേപിച്ചുകൊണ്ട് സൈനികന്റെ വേഷംകെട്ടി പ്രചരിച്ച വ്യാജ വീഡിയോയ്ക്ക് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസ്.
സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലാവുന്നതിന് മുമ്പ് വീഡിയോ വാട്സ്ആപ്പില്‍ പ്രചരിപ്പിച്ചത് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായ ഹബീബ് ഖാനാണെന്ന് കണ്ടെത്തി. ഉണ്ണി എസ് നായര്‍ എന്നയാളാണ് സൈനിക വേഷത്തില്‍ വീഡിയോയില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള പ്രചരണം നടത്തിയത്.
.jpg)
പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്. ഇന്നലെ രാവിലെ 9:47 നാണ് ഹബീബ് ഖാന്‍ വീഡിയോ ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുന്നത്.അതിന് ശേഷമാണ് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പരക്കെ പ്രചരിക്കുന്നത്.
ഈ വ്യാജ പ്രചരണത്തിനെതിരെ സൈന്യം തന്നെ രംഗത്തുവന്നിരുന്നു. പ്രചരണം വ്യാജമാണെന്ന് തെളിഞ്ഞതോടെ ഇയാള്‍ക്കെതിരെ കേസെടുക്കാനും ഉത്തരവായിരുന്നു.









0 comments