ഹൈദരാബാദിൽ ഓണാഘോഷമില്ല; ആ തുക ദുരിതാശ്വാസ നിധിയിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 20, 2018, 06:13 AM | 0 min read

ഹൈദരാബാദ്‌> കേരളം മഹാപ്രളയത്തിൽനിന്ന്‌ കരകയറുവാൻ പരിശ്രമിക്കുമ്പോൾ സഹായവുമായി  ഹൈദരാബാദിലെ മലയാളികൾ.  ഹൈദരാബാദിലെ അഞ്ചിലധികം മലയാളി സംഘടനകൾ ഓണാഘോഷപരിപാടികൾ വേണ്ടന്നു വെച്ചു. ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ തീരുമാനിച്ചു.

മലനാട് ഫൈൻ ആർട്ടസ് ക്ലബ്, കേരള സൗഹൃദാകലാവേദി, നവോദയ കൾച്ചറൽ അസോസിയേഷൻ, ശ്രീനാരായണഗുരു എഡ്യുക്കേഷണൽ കൾച്ചറൽ സോസൈറ്റി, ഫ്രെൺഡ്‌സ്‌ അസോസിയേഷൻ എന്നിവരാണ്‌ ഓണാഘോഷങ്ങൾ ഉപേക്ഷിച്ചത്‌.
 



deshabhimani section

Related News

View More
0 comments
Sort by

Home