ക്യാമ്പിൽ രജിസ്റ്റർ ചെയ്തില്ലെങ്കിലും ദുരിതബാധിതർക്ക് സർക്കാർ സഹായം ഉറപ്പ്; വ്യാജ പ്രചരണങ്ങൾ തള്ളിക്കളയുക

തിരുവനന്തപുരം > ദുരിതബാധിതരായി സ്വന്തം വീടുപേക്ഷിച്ച് മറ്റ് വീടുകളിലും സുരക്ഷിത സ്ഥാനങ്ങളിലും മാറിത്താമസിക്കുന്നവർക്ക് സർക്കാർ സഹായങ്ങൾ ലഭ്യമാകുന്നതിന് ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടർ അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും രജിസ്റ്റർ ചെയ്യുന്നവർക്കും മാത്രമേ ദുരന്തബാധിതർക്കായി ഭാവിയിൽ സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾക്ക് അർഹതയുണ്ടാകൂ എന്ന സന്ദേശം തെറ്റാണെന്നും ജില്ലാ കലക്ടർ പറഞ്ഞു. വില്ലേജ് ഓഫീസറുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സർക്കാരിന്റെ ആശ്വാസ പദ്ധതികൾക്ക് നടപടി സ്വീകരിക്കുകയെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.
ഇത്തരം സന്ദേശങ്ങൾ വിശ്വസിച്ച് ദുരിതാശ്വാസക്യാമ്പിലേക്ക് കൂടുതൽ ആളുകൾ എത്തുന്നത് അനാവശ്യമായ തിരക്ക് സൃഷ്‌ടിക്കും. ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനെയും ഇത് ബാധിക്കും. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ക്യാമ്പ് ഉപയോഗിക്കുകയും മറ്റുള്ളവർ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയുമാണ് ഉചിതം.









0 comments