ദേശീയ ദുരന്തനിവാരണസേനയുടെ അഞ്ച് ട്രൂപ്പുകള്‍കൂടി എറണാകുളത്തെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 18, 2018, 10:40 AM | 0 min read

കൊച്ചി > പ്രളയക്കെടുതി നേരിടുന്നതിന് ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ട്രൂപ്പുകള്‍ എറണാകുളത്തെത്തി. നേവിയുടെ രണ്ട് ഹെലികോപ്ടറുകളും വ്യോമസേനയുടെ മൂന്ന് ഹെലികോപ്‌ടറുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. നാവിക സേനയുടെ 20 ബോട്ടുകള്‍ കോസ്റ്റ് ഗാര്‍ഡിന്റെ 11 ബോട്ടുകളും രംഗത്തുണ്ട്. സേനയുടെ ബോട്ടുകളും  മത്സ്യത്തൊഴിലാളികളുടെയും സ്വകാര്യ വ്യക്തികളുടെയും ബോട്ടുകളടക്കം ഇരുനൂറ്റി പത്തോളം ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിലുള്ളത്.

നേവിയുടെ രണ്ട് ഹെലികോപ്‌ടറുകള്‍ പ്രളയ ബാധിത മേഖലയില്‍ ഭക്ഷണ വിതരണം ആരംഭിച്ചു. 80,000 പേര്‍ക്കുള്ള ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. യു സി കോളേജിലെ ക്യാംപിലെയും പരിസര പ്രദേശങ്ങളിലെയും ദുരിതബാധിതര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി കുസാറ്റില്‍ നാവിക സേനയുടെ കിച്ചന്‍ ആരംഭിച്ചു. 7500 പേര്‍ക്കുള്ള ഭക്ഷണം ഇവിടെ തയാറാക്കും. ഉച്ച വരെ നാലായിരത്തോളം പേരെ രക്ഷപെടുത്തിയിട്ടുണ്ട്.

ഒരു റിലീഫ് ട്രെയിന്‍ കൂടി വൈകാതെ അങ്കമാലിയില്‍ നിന്നു എറണാകുളത്തേക്ക് പുറപ്പെടും.ഈ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന ജനങ്ങള്‍ ഈ ട്രെയിനില്‍ കയറി എറണാകുളത്തേക്ക് പോകണമെന്ന് അധികൃതര്‍ അറിയിച്ചു

 



deshabhimani section

Related News

View More
0 comments
Sort by

Home