മുഖ്യമന്ത്രി ഇടപെട്ടു; അമിത വിമാനക്കൂലി അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം> കനത്തമഴയെ തുടർന്ന് കൊച്ചി വിമാനത്താവളം അടച്ചതിനാല്‍ മറ്റു വിമാനത്താവളങ്ങള്‍ വഴി ഗള്‍ഫ് നാടുകളിലേക്ക് പോകുന്നവരില്‍ നിന്ന് വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിച്ച മന്ത്രി അമിത ചാർജ് ഈടാക്കരുതെന്ന് നിർദ്ദേശം നൽകി.
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതിനാല്‍ ബാംഗ്ലൂരില്‍ നിന്നും മറ്റും ഗള്‍ഫിലേക്ക് അമിത ചാര്‍ജ് ഈടാക്കുന്നതാണ് മുഖ്യമന്ത്രി ശ്രദ്ധയിപ്പെടുത്തിയത്. കൊച്ചി വിമാനത്താവളം അടയ്ക്കുന്നതിന് മുമ്പുള്ള നിരക്കേ ഈടാക്കാവൂ എന്ന് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. വെള്ളംകയറിയതിനാൽ 26 വരെ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടിരിക്കയാണ്.









0 comments