കോട്ടയംവഴി ഇന്നും ട്രെയിനില്ല; ആലപ്പുഴ വഴി എറണാകുളത്തേക്ക‌് പ്രത്യേക സർവീസ‌്

തിരുവനന്തപുരം > വെള്ളപ്പൊക്കത്തെത്തുടർന്ന‌് ശനിയാഴ‌്ചയും ട്രെയിൻ ഗതാഗതം മുടങ്ങും. തിരുവനന്തപുരം‐ കോട്ടയം‐ എറണാകുളം, എറണാകുളം‐ ഷൊർണ്ണൂർ‐ പാലക്കാട‌് റൂട്ടുകളിൽ ശനിയാഴ‌്ചയും ട്രെയിൻ സർവീസ‌് ഉണ്ടാകില്ല. എറണാകുളത്തിനും ഷാർണൂരിനുമിടയിൽ ട്രെയിൻ ഗതാഗതം നിലച്ചു. ചാലക്കുടി റെയിൽവെ സ‌്റ്റേഷന‌് ചുറ്റും വെള്ളമാണ‌്. ഇവിടത്തെ ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്ക‌് മാറ്റി.
ശനിയാഴ‌്ച രാവിലെ മുതൽ തിരുവനന്തപുരത്തുനിന്ന‌് ആലപ്പുഴ വഴി എറണാകുളത്തേക്ക‌് സർവീസ‌് നടത്തുമെന്ന‌് റെയിൽവെ അറിയിച്ചു. ഏറനാട‌് ഉൾപ്പടെയുള്ള ട്രെയിനുകളാണ‌് സ‌്പെഷ്യലായി ഓടുന്നത‌്. എല്ലാ സ‌്റ്റേഷനുകളിലും സ‌്റ്റോപ്പുണ്ടാവും. സമയക്രമം നിശ‌്ചയിച്ചിട്ടില്ല. തിരുവനന്തപുരം‐നാഗർകോവിൽ‐ തിരുനെൽവേലി റൂട്ടിൽ തടസങ്ങളില്ലെന്നും റെയിൽവെ അറിയിച്ചു.









0 comments