മലമ്പുഴ ഡാമിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി; പാലക്കാട് കനത്തമഴ

മലമ്പുഴ > മലമ്പുഴ ഡാംമിലെ നാല് ഷെട്ടറും രണ്ടടി വീതംഉയര്‍ത്തി. ഇതിനൊപ്പം വൈദ്യുതി ഉദ്പാദനത്തിന് 400 ക്യൂ സെക്‌സ് വെള്ളം സെക്കന്റില്‍ നല്‍ക്കുന്നു. തിങ്കളാഴ്‌ച്ച പകല്‍ ഒന്ന് മുതല്‍ ചൊവ്വാഴ്‌ച്ച പകല്‍ ഒന്ന് വരെ പാലക്കാട്ട് കനത്തമഴയാണ് പെയ്യുന്നത്. താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി.
കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടി കുത്തിയൊഴുകിയ മായപാറ തോടും, ഒന്നാംപുഴ, വേലാംപൊറ്റ, കല്ലന്‍പുഴ ഉള്‍പ്പെടെ ഡാമിലേക്കെത്തുന്ന പുഴകളെല്ലാം നിറഞ്ഞൊഴുകുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ കടുക്കാംകുന്നം നിലംപതി പാലത്തിന് മുകളിലൂടെ പുഴ ഒഴുകുന്നതിനാല്‍ വാഹനഗതാഗതം നിരോധിച്ചിരിക്കുകയാണ്.
നഗരം പ്രളയ ഭീഷണിയിലാണ്. ആളുകളെ ഇന്നലെ രാത്രിയോടെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഭാരതപ്പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ പറളി ഗ്രാമപഞ്ചായത്തിന്റെ ചില ഭാഗങ്ങള്‍ ഒറ്റപ്പെട്ടു. ഗായത്രി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.









0 comments