'ഡു ഫോര്‍ കേരള': പ്രളയബാധിതര്‍ക്ക് സഹായമഭ്യര്‍ഥിച്ച് ദുല്‍ഖര്‍ സല്‍മാന്‍; ഒരുകോടി നല്‍കുമെന്ന് ഡിഎംകെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2018, 09:47 AM | 0 min read

കൊച്ചി >  പ്രളയത്തെ തുടര്‍ന്ന് ദുരിത ജീവിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി കുടൂതല്‍ പേര്‍ രംഗത്ത്. പ്രകൃതി ദുരന്തത്തിന്റെ ഇരകളായവര്‍ക്ക് നമ്മളാല്‍ കഴിയുന്ന സഹായം ചെയ്യണമെന്നഭ്യര്‍ഥിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടു. ഇരുപത്തഞ്ച് ലക്ഷം രൂപയുടെ ധനസഹായം തമിഴ് നടന്‍ കമല്‍ ഹാസന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

 നടന്‍മാരായ സൂര്യ , കാര്‍ത്തി എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കുമെന്നറിയിച്ചു. അഞ്ച് കോടി രൂപ ദുരിതബാധിതര്‍ക്കായി  നല്‍കുമെന്ന് വ്യവസായി എംഎ യൂസഫലി പറഞ്ഞു. താരസംഘടനയായ എഎംഎംഎ 10 ലക്ഷവും നല്‍കി.

ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് തമിഴ്‌നാട്ടിലെ പ്രതിപക്ഷമായ ഡിഎംകെ അറിയിച്ചു. എല്ലാവരും കഴിയാവുന്ന വിധം സഹായിക്കണമെന്ന് നടന്‍മാരായ മോഹന്‍ ലാല്‍, മമ്മൂട്ടി, വിനായകന്‍  എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.  ജയറാം, നിവിന്‍ പോളി, ശോഭന, റിമ കല്ലിങ്ങല്‍, അജു വര്‍ഗീസ്, ആഷിക് അബു, ആശ ശരത്, നവ്യ നായര്‍ തുടങ്ങിയ താരങ്ങളും അഭ്യര്‍ഥനയുമായെത്തി.

ആര്‍ത്തലച്ചു വരുന്ന ജലത്തിനു മുന്നില്‍ നമുക്കു കൈകോര്‍ത്തു പിടിക്കാമെന്നു മഞ്ജു വാരിയര്‍ കുറിച്ചു.'ഡൂ ഫോര്‍ കേരള' എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്റെ അഭ്യര്‍ഥന. ദുല്‍ഖര്‍ സല്‍മാനും 'ഡു ഫോര്‍ കേരള' എന്ന ഹാഷ്ടാഗോടെയാണ് അഭ്യര്‍ഥന നടത്തിയത്
 



deshabhimani section

Related News

View More
0 comments
Sort by

Home