ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തും: എം എം മണി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2018, 05:43 PM | 0 min read


മഴക്കെടുതിയിൽ വീട് പൂർണമായും നഷ്ടപ്പെട്ടവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടുനിർമിച്ചുനൽകുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുമെന്ന‌് മന്ത്രി എം എം മണി. ഭാഗികമായി തകർന്ന വീടുകൾ വാസയോഗ്യമാണോയെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കണമെന്ന‌് മന്ത്രി കട്ടപ്പനയിൽ അവലോകനയോഗത്തിൽ  പറഞ്ഞു.

മഴക്കെടുതിയിൽ കാണാതായവരെ കണ്ടെത്താനാവാത്തപക്ഷം മരിച്ചതായി കണക്കാക്കി ബന്ധുക്കൾക്ക് സഹായം ലഭിക്കാൻ നടപടി ഉണ്ടാകണം. ഒറ്റപ്പെട്ട ആദിവാസി കോളനികളിൽ ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികൾ അന്വേഷിക്കണം. പ്രതിസന്ധി മറികടക്കാൻ പരമാവധി ഫണ്ട് ജില്ലയ്ക്ക് ലഭ്യമാക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യും. നിലവിൽ പ്രതിസന്ധികളെല്ലാം കൂട്ടായ പ്രവർത്തനത്തിലൂടെ തരണം ചെയ്യാനായി. ആശങ്കകൾക്ക‌് വകയില്ല. എല്ലാം നിയന്ത്രണ വിധേയമാണ‌്. റോഡുൾപ്പെടെ തകർന്ന‌് കോടികളുടെ നഷ്ടം ഉണ്ടായി. റോഡുകളുടെ പുനരുദ്ധാരണത്തിനും മറ്റ‌് സഹായങ്ങൾക്കുമായി കോടിക്കണക്കിന‌് രൂപ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home