ഇടുക്കി ഡാമിലെ 5 ഷട്ടറുകളും തുറന്നു; ചെറുതോണി പാലം മുങ്ങി;ജലനിരപ്പ‌് 2401.60 അടി

- സജ്ജമായി സേനകൾ , ആലുവയിൽ സൈന്യം എത്തി
- ജലനിരപ്പ‌് 2400 അടി എത്തുന്നതുവരെ ഷട്ടർ താഴ‌്ത്തില്ല
- നാളെയും മഴ തുടരും; തീവ്രത കുറയും
- കനത്ത മഴയ‌്ക്കുകാരണം ന്യൂനമർദ ചുഴലികൾ
- മുഖ്യമന്ത്രി ഇന്ന് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും
- മുഖ്യമന്ത്രിയുടെ മറ്റു പരിപാടികൾ ഒഴിവാക്കി
- കൈയും മെയ്യും മറന്നുള്ള രക്ഷാ‐ ദുരിതാശ്വാസ പ്രവർത്തനം.
- കേന്ദ്ര ആഭ്യന്തരമന്ത്രി നാളെ കേരളത്തിലെത്തും.
- ദുരിതാശ്വാസനിധിയിലേക്ക് ഗവർണർ ഒരുലക്ഷം രൂപ നൽകും
- ഇടുക്കിയിൽ രണ്ടിടത്ത‌് ഉരുൾപൊട്ടി; മണ്ണിടിച്ചിലിൽ ഒരുമരണം.
- മലപ്പുറത്ത‌് ഉരുൾപൊട്ടലിൽ കാണാതായ ആളിന്റെയും വയനാട്ടിൽ മണ്ണിടിച്ചിലിൽ കാണാതായ ആളിന്റെയും ജഡം കിട്ടി.
- ഹരിപ്പാട്ട‌് ഒഴുക്കിൽപെട്ട‌് സ‌്ത്രീ മരിച്ചു.
- കൊല്ലത്ത് കാൽവഴുതി തോട്ടിൽവീണ‌് യുവാവ് മരിച്ചു.
- തിരുവനന്തപുരത്ത് കിണറ്റിൽവീണ‌് ഗൃഹനാഥൻ മരിച്ചു.
- ചെറുതോണി പാലം മുങ്ങി; മരങ്ങൾ കടപുഴകി. ഇടുക്കിയിൽ ദേശീയപാതയിലടക്കം ഗതാഗത തടസ്സം.
- മലമ്പുഴയിൽ ഷട്ടർ 6 സെന്റിമീറ്ററിലേക്ക‌് താഴ‌്ത്തി.
- ഇടമലയാർ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ‌് കുറച്ചു
- കബനീനദി കരകവിഞ്ഞു .
- തൃശൂർ ജില്ലയിലെ എല്ലാ ഡാമുകളും തുറന്നു;
- കണ്ണൂരിൽ രണ്ടുദിവസമായി പെയ്യുന്ന മഴയ്ക്ക് നേരിയ ശമനം
- 439 ദുരിതാശ്വാസ ക്യാമ്പുകളിലായി 12240 കുടുംബങ്ങൾ. 53800 പേരാണ‌് ക്യാമ്പുകളിൽ. ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികളെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റും. ക്യാമ്പുകളിൽ ശുദ്ധജലമെത്തിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു
- കർക്കടകവാവ‌്: ജാഗ്രത പാലിക്കാൻ നിർദേശം.
- ടൂറിസ‌്റ്റുകൾക്ക‌് നിയന്ത്രണം
- മുല്ലപ്പെരിയാർ ജലനിരപ്പ‌് അപകടനിലയ‌്ക്ക‌് താഴെ









0 comments