ഇടമലയാർ ഡാം നാളെ തുറക്കും ; റെഡ് അലർട്ട് പ്രഖ്യാപിച്ചു

കൊച്ചി> ജലനിരപ്പ് ഉയർന്നതോടെ ഇടമലയാർ ഡാം നാളെ തുറക്കുമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. ഡാം തുറക്കുന്നതിന് മുന്നേയുള്ള അതീവ ജാഗ്രതാ നിർദ്ദേശമായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 2013 ൽ ഡാം തുറന്നപ്പോൾ വെള്ളം കയറിയ ഭാഗങ്ങളിലുള്ളവരും പെരിയാറിന്റെ ഇരുകരയിലുമുള്ളവരും ജാഗ്രത പാലിക്കണം.169 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. ജലനിരപ്പ് 168. 5 മീറ്ററിലെത്തിയപ്പോഴാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
164 ഘനമീറ്റർ വെള്ളം ഒഴുക്കുവാനാണ് തീരുമാനം. പെരിയാറിൽ നിലവിലെ ജലനിരപ്പിൽനിന്നും ഒന്നരമീറ്റർ ജലം വരെ ഉയരുവാൻ സാധ്യതയുണ്ട്. ഡാം തുറന്നാൽ അഞ്ച് ആറ് മണിക്കൂറിനുളളിൽ വെള്ളം ആലുവ ഭാഗത്ത് എത്തുമെന്നും ബോർഡ് അറിയിച്ചു. 2013ൽ 900 ഘനമീറ്റർ വെള്ളമാണ് പുറത്തുവിട്ടത്.








0 comments