പ്ലൈവുഡ‌് നികുതി വെട്ടിപ്പ‌് : അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും

കൊച്ചി
പ്ലൈവുഡ‌് കയറ്റുമതിയിൽ കോടികളുടെ നികുതി വെട്ടിപ്പ‌് കണ്ടെത്തിയ കേസിൽ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക‌്. പെരുമ്പാവൂരിൽനിന്ന‌് പിടിയിലായ കെ യു നിഷാദിനെ ചോദ്യംചെയ‌്തതിന്റെ അടിസ്ഥാനത്തിലാണ‌് കേന്ദ്ര ജിഎസ‌്ടി ഇന്റലിജൻസിന്റെ നടപടി. വ്യാജ ഇൻവോയ‌്സ‌് ഉപയോഗിച്ച‌് 100 കോടിയുടെ നികുതി വെട്ടിപ്പ‌് നടത്തിയെന്നാണ‌് നിഗമനം.
ജിഎസ‌്ടി ഇന്റലിജൻസ‌് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിൽ അഞ്ച‌് കോടിയുടെ വെട്ടിപ്പ‌് കണ്ടെത്തി. ഹരിയാന കേന്ദ്രീകരിച്ച‌് വ്യാജ ഇൻവോയ‌്സിലുടെ നികുതി വെട്ടിപ്പ‌് നടത്തുന്ന വൻ ലോബി പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട‌്. കേരളം കൂടാതെ മറ്റ‌് സംസ്ഥാനങ്ങളിൽ രജിസ‌്റ്റർ ചെയ‌്ത ചരക്ക‌് സേവന നികുതിയുടെ രേഖകൾ നിഷാദിന്റെ ഓഫീസിൽനിന്ന‌് പിടിച്ചെടുത്തിരുന്നു. ഇവ പരിശോധിച്ചുവരികയാണ‌്. കൊച്ചിയിലെത്തിച്ച നിഷാദിന്റെ അറസ‌്റ്റ‌് രേഖപ്പെടുത്തി. ജിഎസ‌്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട‌് കേരളത്തിലെ ആദ്യ അറസ‌്റ്റാണിത‌്.









0 comments