കപ്പലിടിച്ച് മൽസ്യത്തൊഴിലാളികളുടെ മരണം: അടിയന്തര നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം> കൊച്ചി ചേറ്റുവ പുറംകടലിൽ കപ്പൽ ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കുവാൻ എറണാകുളം ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താനും
കപ്പൽ കണ്ടെത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനായി നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ സഹായം തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. മൂന്ന് മൽസ്യത്തൊഴിലാളികളാണ് മരിച്ചത് .









0 comments