മഞ്ചേശ്വരത്ത‌് സിപിഐ എം പ്രവർത്തകനെ ബിജെപിക്കാർ വെട്ടിക്കൊന്നു

മഞ്ചേശ്വരം> ഉപ്പള സോങ്കാലിൽ സിപിഐ എം പ്രവർത്തകനെ ബിജെപിക്കാർ വെട്ടിക്കൊന്നു. സോങ്കാൽ പ്രതാപ‌് നഗറിലെ അസീസിന്റെ മകൻ അബൂബക്കർ സിദ്ദീഖ‌് (23) ആണ‌് കൊല്ലപ്പെട്ടത‌്.
ഞായറാഴ‌്ച രാത്രി പതിനൊന്നോടെ വീട്ടിലേക്ക‌് പോകുമ്പോഴാണ‌് ബൈക്കിലെത്തിയ ബിജെപി സംഘം വടിവാളുകൊണ്ട‌് വെട്ടിയത‌്. ബിജെപി ജില്ലാ നേതാവ‌് വത്സരാജിന്റെ മരുമകൻ അശ്വതിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സിദ്ദീഖിനെ നാട്ടുകാർ ഉടൻ മംഗളൂരു ആശുപത്രിയിലേക്ക‌് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പോസ‌്റ്റുമോർട്ടം നടത്തും. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചക്ക് രണ്ടുമുതൽ വൈകിട്ട് ആറുവരെ മഞ്ചേശ്വരത്ത് ഹർത്താൽ ആചരിക്കും.









0 comments