ദ്രൗപതി അമ്മന്‍ കോവിലില്‍ ഇനി ദളിതര്‍ പ്രവേശിക്കും; മൂന്ന് മാസത്തെ സമരപോരാട്ടം വിജയത്തിലേയ്ക്ക്

പുതുച്ചേരി > പുതുച്ചേരി ദ്രൗപതി അമ്മന്‍ കോവിലില്‍ ഇനി ദളിതര്‍ക്ക് പ്രവേശിക്കാം. മൂന്ന് മാസത്തെ ശക്തമായ സമര പോരാട്ടങ്ങള്‍ക്കൊടുവില്‍ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ദളിതര്‍ക്ക് കോവിലില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചത്
ദ്രൗപതി അമ്മന്‍ കോവിലില്‍ പ്രാര്‍ഥിക്കാന്‍ എത്തിയ ദളിത് യുവതിയെ സവര്‍ണ വിഭാഗക്കാര്‍ മെയ് ഒന്നിന് തടഞ്ഞിരുന്നു. സവര്‍ണര്‍ യുവതിയെ തടയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.ഇത് വലിയ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു.
തുടര്‍ന്ന് നടന്ന പോരാട്ടത്തിലാണ് ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. പുതുച്ചേരിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ദ്രൗപതി അമ്മന്‍ കോവില്‍. നിരവധി പ്രതിഷേധങ്ങള്‍ സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് നടന്നിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിലേയ്ക്ക് കഴിഞ്ഞ ദിവസം ദളിത് സംഘടനകള്‍ മാര്‍ച്ച് സംഘടിപ്പിക്കുകയായിരുന്നു.
സവര്‍ണ വിഭാഗം ഇത് തടയുകയും സംഘര്‍ഷത്തിന് വഴിവയ്ക്കുകയും ചെയ്തു. സംഘടനകള്‍ ക്ഷേത്ര പരിസരത്ത് കുത്തിയിരിപ്പ് സമരം നടത്തിയതോടെ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുകയും ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കുകയുമായിരുന്നു
.









0 comments