ബന്ദിപ്പുർ: ഗോപാൽ സുബ്രഹ‌്മണ്യത്തെ പ്രത്യേക അഭിഭാഷകനാക്കും

കൊച്ചി
ബന്ദിപ്പുർവഴിയുള്ള രാത്രിയാത്രാനിരോധവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാനത്തിന്റെ പ്രത്യേക അഭിഭാഷകനായി ഗോപാൽ സുബ്രഹ്‌മണ്യത്തെ ലഭിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തിൽ ഗതാഗത, നിയമ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ഇടയ്‌ക്കിടയ്‌ക്ക് ഫ്ളൈ ഓവറുകളും ബാക്കിയിടങ്ങളിൽ സംരക്ഷിതവേലിയും കെട്ടാനുള്ള കേന്ദ്രനിർദ്ദേശം നേരത്തെ കർണാടകസർക്കാർ അംഗീകരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പിൻമാറിയതായി പത്രവാർത്തകളിലൂടെ അറിഞ്ഞു. മലബാർ മേഖലയിലുള്ളവർക്ക് സുഗമമായി യാത്രചെയ്യാൻ അവസരമൊരുക്കണമെന്നാണ് സർക്കാർ ആവശ്യം. കെഎസ‌്ആർടിസിയിൽ ഒരു തർക്കവുമില്ല. ഒാരോരുത്തർക്കും ഓരോ പ്രവർത്തനശൈലിയാണെന്നും ശശീന്ദ്രൻ പറഞ്ഞു.









0 comments