പ്രൊ. എം മുരളീധരന്റെ നിര്യാണത്തിൽ കോടിയേരി അനുശോചിച്ചു

തൃശൂർ > മുതിർന്ന സിപിഐ എം നേതാവ് പ്രൊ. എം മുരളീധരന്റെ നിര്യാണത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനുശോചിച്ചു.
സിപിഐ എം നേതാവ്, കോളേജ് അധ്യാപകൻ, സാസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ സജീവമായിരുന്നു മുരളി മാസ്റ്റർ. എല്ലാ വർഷവും നടക്കുന്ന ഇഎംഎസ് സ്മൃതിയുടെ മുഖ്യസംഘാടകരിൽ ഒരാൾ കൂടിയായ മുരളി മാസ്റ്ററുടെ നിര്യാണം സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്ന് കോടിയേരി അനുശോചനസന്ദേശത്തിൽ പറഞ്ഞു.









0 comments