മൂന്നുമണിക്കൂറായി ജലനിരപ്പിൽ മാറ്റമില്ല; ഇടുക്കി അണക്കെട്ട് തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2018, 06:04 AM | 0 min read

ഇടുക്കി > ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് അണക്കേണ്ട് തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്ന്‌ മണിക്കുറിനുള്ളിൽ ജലനിരപ്പിൽ മാറ്റമുണ്ടായിട്ടില്ല. അതേസയമം കലക്ട്രേറ്റില്‍ ചേരുന്ന യോഗത്തിന് ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളു.വൈദ്യുത മന്ത്രി എം  എം മണി ഡാം സന്ദർശിച്ചശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്‌ യോഗം ചേരുക


10 മണി വരെയുള്ള റീഡിങ് അനുസരിച്ച് 2396.12 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് നില്‍ക്കുകയാണ്. 2403 അടിയാണു  പരമാവധി സംഭരണശേഷി. സംഭരണശേഷിയുടെ 91.83 ശതമാനം  വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. ജലനിരപ്പ് 2397 അടിയിലെത്തുമ്പോള്‍ ഷട്ടറുകളുടെ ട്രയല്‍ റണ്‍ നടത്താനും, 2399 അടിയിലെത്തുമ്പോള്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കാനുമാണയിരുന്നു തീരുമാനം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ 2400 അടിയിലെത്തിയശേഷം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം.

മുമ്പ‌്, ദിവസേന ഒന്നരയടി മുതൽ രണ്ടടി വരെ വെള്ളം ഉയർന്നിരുന്നു. പദ്ധതി മേഖലയിൽ ചൊവ്വാഴ‌്ച 15.6 മി. മീറ്റർ മഴ പെയ‌്തെങ്കിലും ബുധനാഴ‌്ച വരണ്ട കാലാവസ്ഥയായിരുന്നു. അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശത്തും മഴ കുറവായിരുന്നു.

മൂലമറ്റം നിലയത്തിൽ അഞ്ച‌് ജനറേറ്ററുകളിലൂടെ പരമാവധി വൈദ്യുതോൽപദനം നടത്തി ജലനിരപ്പ‌് ക്രമീകരിക്കുന്നുണ്ട‌്. 15.102 ദശലക്ഷം യൂണിറ്റാണ‌് ഉൽപാദിപ്പിക്കുന്നത‌്. മഴ കുറഞ്ഞഘട്ടത്തിലും 30 ദശലക്ഷം യൂണിറ്റ‌് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം എത്തുന്നുണ്ട‌്. മഴ ശക്തിപ്രാപിച്ച സമയത്ത‌് 90 ദശലക്ഷം യൂണിറ്റുവരെ  ഉൽപാദിപ്പിച്ചു.
 


 



deshabhimani section

Related News

View More
0 comments
Sort by

Home