സംഘപരിവാര്‍ ന്യായവാദം ഏറ്റെടുത്ത് 'മാധ്യമം'; സര്‍ക്കാര്‍ അനുമതി നല്‍കിയ ഗുരുവന്ദനത്തെ 'ഗുരുപൂജ'യാക്കി മാറ്റി

കൊച്ചി > ചേർപ്പ് സ്‌കൂളിലെ ഗുരുപൂജയുമായി ബന്ധപ്പെട്ട് സംഘപരിവാർ സൈബർപ്രചാരകർ ഉയർത്തുന്ന ന്യായവാദങ്ങൾ ഏറ്റുപിടിച്ച് ‘മാധ്യമം’. മതേനിരപേക്ഷതയും അന്ധവിശ്വാസ നിർമാർജനവും ലക്ഷ്യമിട്ടുള്ള പരിപാടിയെന്ന് ഒരിക്കൽ അവർതന്നെ വാർത്ത നൽകിയ ‘ഗുരുവന്ദനം’ പരിപാടിയെ സംഘപരിവാർ മാനേജ്‌മെന്റ് സ്‌കൂളിലെ ‘ഗുരുപൂജ’യുമായി ബന്ധിപ്പിച്ച് തെറ്റിദ്ധാരണ പടർത്താനാണ് മാധ്യമം ഓൺലൈനിന്റെ ശ്രമം. പത്തനാപുരം ഗാന്ധിഭവന്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടിയാണ് ‘ഗുരുവന്ദന’ത്തിന് സർക്കാർ നൽകിയ അനുമതിയെ സംഘപരിവാർ പരിപാടിയായ ഗുരുപൂജക്കുള്ള അനുമതിയെന്ന് ധ്വനിപ്പിക്കുന്നതാണ് വാർത്ത.
ചേര്‍പ്പ് സ്കൂളിലെ ആര്‍എസ്എസ് ഗുരുപൂജ സര്‍ക്കാര്‍ പരിപാടിയാണെന്ന് വരുത്താന്‍ വ്യാജ പ്രചാരണം
വിദ്യാര്‍ഥികളിലുള്ള മദ്യപാനശീലം, വാര്‍ധക്യത്തിലെത്തിയ മാതാപിതാക്കളെ ഉപേക്ഷിക്കല്‍, അന്ധവിശ്വാസങ്ങൾ തുടങ്ങിയ പ്രവണതകള്‍ ഇല്ലാതാക്കുന്നതിനും മതനിരപേക്ഷതയും പ്രകൃതി സ്‌നേഹവും പ്രോത്സാഹിപ്പിക്കുന്നതിനുമായി പത്തനാപുരം ഗാന്ധിഭവന്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടിയാണ് 'ഗുരുവന്ദനം'. ഈ പരിപാടി സംസ്ഥാനത്തെ സ്‌കൂളുകളിൽ അധ്യയനത്തിന് തടസ്സമില്ലാതെ പിടിഎയുടെ അനുമതിയോടെ നടത്താൻ വിദ്യാഭ്യാസ വകുപ്പ് അനുവാദം നൽകിയിരുന്നു. ഇക്കാര്യം ജൂൺ 30ന് മാധ്യമം പത്രം ശരിയായി വാർത്ത നൽകിയിരുന്നതുമാണ്. എന്നാൽ സഞ്ജീവനി മാനേജ്‌മെന്റിനു കീഴിലുള്ള ചേർപ്പ് സ്‌കൂളിലെ ഗുരുപൂജ വിവാദമായതോടെ സംഭവത്തെ ന്യായീകരിക്കാനായി സാമൂഹ്യമാധ്യമങ്ങളിലെ സംഘപരിവാർ പ്രചാരകർ ഗാന്ധിഭവൻ പരിപാടിയായ ‘ഗുരുവന്ദന’ത്തിന് നൽകിയ അനുമതി ഉയർത്തിക്കാട്ടുകയായിരുന്നു. സംഘപരിവാറിന്റെ ഈ വ്യാജപ്രചരണം ഏറ്റുപിടിക്കുംവിധമാണ് മാധ്യമം ഓൺലൈനിൽ ‘‘നിർബന്ധിത പാദപൂജ: പൊതുവിദ്യാഭ്യാസ ഡയറക്ടർ വിശദീകരണം തേടി’’ എന്ന തലക്കെട്ടിൽ നൽകിയ വാർത്ത.

സംഘപരിവാർ നിയന്ത്രണത്തിലുള്ള സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധിയുടെ വാദമാണ് മാധ്യമം ഇതിനായി ഉദ്ധരിക്കുന്നത്. ഗുരുപൂജ എല്ലാ വര്‍ഷവും സ്കൂളില്‍ നടക്കുന്നതാണെന്നും ഗുരുപൂജ സംഘടിപ്പിക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ മാത്രമാണ് ഈ വര്‍ഷം പുതുതായി ഉണ്ടായതെന്നും സ്‌കൂൾ മാനേജർ പറഞ്ഞതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. തൊട്ടടുത്ത വാചകത്തിൽ സമർഥമായി ‘ഗുരുവന്ദനം’ എന്ന വാക്കുപയോഗിച്ചാണ് മാധ്യമത്തിന്റെ കള്ളക്കളി.
അടുത്ത വാചകങ്ങൾ ഇങ്ങനെ ‐ ‘‘സര്‍ക്കാര്‍ സ്കൂളുകളില്‍ 'ഗുരുവന്ദനം' പരിപാടി അവതരിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറാണ് ഉത്തരവിറക്കിയത്. അനന്തപുരി ഫൗണ്ടഷന്‍ സെക്രട്ടറിയുടെ കത്തിെൻറ അടിസ്ഥാനത്തിലാണ് ജൂണ്‍ 26ന് ഉത്തരവിറക്കിയത്. എന്നാല്‍, ഗുരുവന്ദനം നടത്താന്‍ അനുമതി നല്‍കി എന്നതിെൻറ അര്‍ഥം പാദപൂജ നടത്താമെന്നെല്ലന്ന് ഡി.പി.െഎ പ്രതികരിച്ചു. ചേര്‍പ്പ് സ്കൂളിലെ പാദപൂജയില്‍ തൃശൂര്‍ ഡി.ഇ.ഒയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.’’
ഇത് വായിക്കുന്ന വായനക്കാരെ സംഘപരിവാർ നടത്തുന്ന ഗുരുപൂജയും സർക്കാർ അനുമതി നൽകിയ ‘ഗുരുവന്ദന’വും ഒന്നാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ മാധ്യമം മുൻപ് നൽകിയ വാർത്തയിൽ ‘ഗുരുവന്ദനം’ പരിപാടി എന്താണെന്ന് കൃത്യമായി പറയുന്നുണ്ട്.
ഗാന്ധിഭവൻ പരിപാടിയായ ‘ഗുരുവന്ദന’ത്തിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ജൂൺ 30ന് മാധ്യമം പത്രം തിരുവനന്തപുരം എഡിഷനിൽ നൽകിയ വാർത്തയിൽ ഇങ്ങനെ പറയുന്നു: ‘‘മതനിരപേക്ഷത, പ്രകൃതിസ്‌നേഹം, ലഹരിവർജനം, അന്ധവിശ്വാസ നിർമാർജനം, എന്നിവ ലക്ഷ്യംവെച്ച് ഗാന്ധിഭവൻ നടത്തിവരുന്ന ഗുരുവന്ദനം പരിപാടി കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും നടത്താൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.’’ ഈ വാർത്ത ഇപ്പോഴും മാധ്യമം ഓൺലൈനിൽ ലഭ്യമാണ്. വസ്‌തുത ഇതായിരിക്കെയാണ് തങ്ങളുടെ പഴയ വാർത്തപോലും തമസ്‌കരിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തയുമായി മാധ്യമം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
സംഘപരിവാർ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ആറ് സംഘടനാ പരിപാടികളിലൊന്നായ ഗുരുപൂർണിമയോടനുബന്ധിച്ചാണ് ചേർപ്പ് സ്‌കൂളിൽ ‘ഗുരുപൂജ’ നടന്നത്. ഇത് സർക്കാരിന്റെ അനുമതിയോടെയല്ലെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ പറഞ്ഞിരുന്നു. ഇതും പത്തനാപുരം ഗാന്ധിഭവനില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന ഗുരുവന്ദനം സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടി നടത്തുന്നതിന് ബന്ധപ്പെട്ടവര്‍ അനുമതി നൽകിയതും തമ്മിൽ ബന്ധമില്ലെന്ന് തെളിഞ്ഞിട്ടും സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്താനായി സംഘപരിവാർ ഐടി പ്രചാരക സംഘത്തിന്റെ വാദം ഏറ്റുപിടിക്കുകയാണ് ‘മാധ്യമം’ ചെയ്‌തത്.

ചേര്‍പ്പ് സ്കൂളിലെ ആര്‍എസ്എസ് ഗുരുപൂജ സര്‍ക്കാര്‍ പരിപാടിയാണെന്ന് വരുത്താന്‍ വ്യാജ പ്രചാരണം







0 comments