ഇടുക്കി ഡാം: ഉയരുന്ന ആശങ്കയില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി ട്രോളുകള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2018, 06:46 AM | 0 min read

ഇടുക്കി > ഇടുക്കി  അണക്കെട്ട് തുറന്നുവിടാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍  ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി ട്രോള്‍ ഗ്രൂപ്പും രംഗത്ത്‌. സുരക്ഷ മാര്‍ഗങ്ങളെല്ലാം സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെങ്കിലും പ്രദേശത്ത് താമസിക്കുന്നവരുടെ ആശങ്കകള്‍ ഇപ്പോഴും ഒഴിയാത്ത സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയ വഴിസുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ട്രോള്‍ ഗ്രൂ പ്പെത്തിയത്‌



എന്തെല്ലാം സുരക്ഷാ മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടത് എന്നത് സംബന്ധിച്ച കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഹാസ്യരൂപേണയാണെങ്കിലും  ട്രോളുകള്‍ നല്‍കുന്നു. 

  തമാശയായി മാത്രമല്ലാതെ ജനോപകാരപ്രദമാവാനും ട്രോളുകള്‍ക്ക് സാധിക്കും എന്നതിന്റെ ഉദാഹരണം കൂടിയാവുകയാണ് ഇത്തരം ട്രോള്‍ നിര്‍ദ്ദേശങ്ങള്‍. സംസ്ഥാന ദുരന്തനിവാരണ വിഭാഗമാണ് (കെഎസ്ഡിഎംഎ)  ട്രോള്‍ ബോധവത്കരണവുമായി രംഗത്തെത്തിയത്.



ജലനിരപ്പ് 2395 അടിയിലെത്തിയാലാണ്‌ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുക. തിങ്കളാഴ്ച ഉച്ചയോടെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. ഡാം തുറക്കുന്നതിന്റെ ട്രയല്‍ റണ്‍ ചൊവ്വാഴ്ച നടക്കും.

ഡാമിന്റെ ഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് ട്രയല്‍ റണ്‍. പരീക്ഷണ തുറക്കലില്‍ ഏതൊക്കെ മേഖലകളിലേക്ക് വെള്ളം എത്താനുള്ള സാധ്യതകളുണ്ടെന്ന് പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ സ്വീകരിക്കും.

 



deshabhimani section

Related News

View More
0 comments
Sort by

Home