പയ്യോളി നഗരസഭാ ഭരണം എല്‍ഡിഎഫിന്; വി ടി ഉഷ ചെയര്‍പേഴ്‌സണായി സത്യപ്രതിജ്ഞ ചെയ്തു

കോഴിക്കോട് > പയ്യോളി നഗരസാഭാ ഭരണം എല്‍ഡിഎഫിന്. ഇന്ന് രാവിലെ 11 മണിക്ക് പയ്യോളി നഗരസഭയില്‍ നടന്ന ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ 16 വോട്ടിനെതിര 20 വോട്ടുകള്‍ നേടി എല്‍ഡി എഫ് സ്ഥാനാര്‍ഥി വി ടി ഉഷ (സിപിഐ എം) വിജയിച്ചു. വൈസ് ചെയര്‍മാനായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ വി ചന്ദ്രനും (എല്‍ജെഡി) തെരഞ്ഞെടുക്കപ്പെട്ടു.
ഉഷ ചെയര്‍പേഴ്‌സണായും കെവി ചന്ദ്രന്‍ വൈസ് ചെയര്‍മാനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റിട്ടേണിംഗ് ഓഫീസറായ വ്യവസായ വകുപ്പ് ജില്ലാ മാനേജര്‍ കെ രാജീവ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജൂണ്‍ 25 ന് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫ് ലെ അഡ്വ.പി കുല്‍സുവിനേയും മീത്തില്‍ നാണുവിനേയും പുറത്താക്കിയിരുന്നു. മൂന്ന് അംഗങ്ങളുള്ള ലോക് താന്ത്രിക് ജനതാതള്‍ എല്‍ഡിഎഫിനെ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. തുടര്‍ന്നാണ് ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വന്നത്.
നഗരസഭയിലെ കക്ഷി നില
സിപിഐ എം 16
എല്‍ജെഡി 3
സിപിഐ 1
കോണ്‍ഗ്രസ് 8
ലീഗ് 8
ആകെ 36









0 comments