മഴയിൽ പുസ്തകം നശിച്ചവർക്ക് പുതിയത് നല്കുമെന്ന് വിദ്യാഭ്യാസവകുപ്പ്; കളക്‌ടര്മാര്ക്ക് നിര്ദ്ദേശം നല്കി

തിരുവനന്തപുരം > മഴയിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് പുതിയ പുസ്തകം നൽകും. ഇതുസംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.
വീടുകൾ തകരുകയും വെള്ളം കയറുകയും ചെയ്ത സാഹചര്യത്തിൽ പലയിടങ്ങളിലും പുസ്തകം നഷ്ടപ്പെടുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തതായി പരാതിയുണ്ട്. ജനപ്രതിനിധികളും അധ്യാപകരുമടക്കമുള്ളവരുടെ അഭ്യർഥനമാനിച്ചാണ് പുതിയ പാഠപുസ്തകങ്ങൾ എത്തിക്കാനുള്ള തീരുമാനം.









0 comments