തസ‌്തിക നിർണയം പൂർത്തിയായി; 3500 ഓളം അധ്യാപകരെ പുനർവിന്യസിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 12, 2018, 06:49 PM | 0 min read


സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ തസ‌്തിക നിർണയം പൂർത്തിയായി. എയ‌്ഡ‌ഡ‌് സ‌്കൂളുകളിൽ 3500 ഓളം തസ‌്തിക നഷ്ടപ്പെട്ടതായാണ‌് വിവരം. ജീവനക്കാരുടെ തസ‌്തികകളും നിർണയിച്ചിട്ടുണ്ട‌്. മുഴുവൻ ജില്ലകളിൽനിന്നുള്ള തസ‌്തിക നിർണയത്തിന്റെ കണക്കുകളും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ എത്തി. കഴിഞ്ഞതവണ 4048 അധ്യാപകരാണ‌് തസ‌്തിക നിർണയത്തിൽ പുറത്തായത‌്. ഇത്തവണ പൊതുവിദ്യാലയങ്ങളിൽ  വൻതോതിൽ കുട്ടികൾ വർധിച്ചത‌് നഷ്ട തസ‌്തികകളുടെ എണ്ണത്തിൽ കുറവ‌ുണ്ടാക്കിയിട്ടുണ്ട‌്.  തസ‌്തിക നഷ്ടപ്പെട്ട മുഴുവൻ അധ്യാപകരെയും ജീവനക്കാരെയും പുനർവിന്യസിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ‌് വിവരം.

തസ‌്തിക നഷ്ടപ്പെടുന്ന സംരക്ഷിതാധ്യാപകരെ പുനർവിന്യസിക്കുന്നതിന്റെ ഭാഗമായി പുതിയ തസ‌്തികകളിൽ നിയമനത്തിന‌് 1970നുശേഷം സ്ഥാപിച്ച സ‌്കൂളുകൾ 1:1 വ്യവസ്ഥ പാലിക്കണമെന്ന‌് സർക്കാർ ഉത്തരവിറക്കിയിരുന്നു. സംരക്ഷിതാധ്യാപകരെ അതേ സ‌്കൂളുകളിൽതന്നെ പുനർവിന്യസിക്കണമെന്ന‌് താൽക്കാലിക ഉത്തരവ‌് നിലവിലുണ്ട‌്. മുൻ യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് തസ‌്തിക നിർണയമേ നടത്തിയിരുന്നില്ല‌. ത‌സ‌്തിക നിർണയം ഒന്നിച്ചു നടത്തി പ്രശ‌്നം രൂക്ഷമാക്കുകയും ചെയ‌്തു.



deshabhimani section

Related News

View More
0 comments
Sort by

Home