വീണ്ടും എസ്‌ഡിപിഐ ഭീകരത; പത്തനംതിട്ടയില് എസ്എഫ്ഐ ജില്ലാകമ്മിറ്റിയംഗത്തെ വെട്ടിവീഴ്‌ത്തി

പത്തനംതിട്ട > ബൈക്കില് സഞ്ചരിക്കുകയായിരുന്ന എസ്എഫ്ഐ നേതാവിനെ എസ്ഡിപിഐ ക്രിമിനല് സംഘം വെട്ടിവീഴ്ത്തി. എസ്എഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം ഉണ്ണിരവി(21)യെയാണ് വെട്ടിയത്. ബുധനാഴ്ച രാത്രി 8.30 ഓടെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില് നിന്ന് ബൈക്കില് വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം.പിന്നില് നിന്നെത്തിയെ എസ്ഡി പി ഐ സംഘം ബൈക്ക് ഓടിക്കുന്ന ഉണ്ണിയെ പുറകില് നിന്നും വെട്ടി വീഴ്ത്തുകയായിരുന്നു.
താഴെവെട്ടിപ്രം റിങ്റോഡില് ഇടതുഭാഗത്തുകൂടെ ബൈക്കില് മറികടന്ന് പിന്നില് നിന്ന് എത്തിയ സംഘം വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. ഉണ്ണിയുടെ ഇടതുകൈയ്ക്ക് വെട്ടേറ്റു. ബൈക്കില് നിന്ന് തെറിച്ചുവീണ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഉണ്ണിയെ പത്തനംതിട്ട ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം റോഡരികില് നിന്ന ഉണ്ണിയോട് എസ്ഡിപിഐ നേതാവ് ബുഹാരിയുടെ നേതൃത്വത്തിലെത്തിയ സംഘം നീയല്ലേ ഉണ്ണിരവിയെന്നും നിന്നെ കണ്ടോളാമെന്നും പറഞ്ഞതായി ഉണ്ണി പൊലീസിന് മൊഴിനല്കി.









0 comments