കത്തിജ്വലിക്കുന്ന കനല്‍; ഇന്ന് ധനരാജ് രക്തസാക്ഷിദിനം

പയ്യന്നൂര്‍ > പൊരുതുന്ന യുവതയുടെ ആവേശമായിരുന്ന കുന്നരുവിലെ സി വി ധനരാജിന്റെ രക്തസാക്ഷിത്വത്തിന് ജൂലൈ 11ന് രണ്ട് വര്‍ഷം. കാരന്താട്ടെ വീടിനുമുന്നില്‍ അമ്മയുടെയും ഭാര്യയുടെയും പിഞ്ചുമക്കളുടെയും മുന്നിലിട്ട് 2016 ജൂലൈ 11ന് രാത്രിയാണ്ആര്‍എസ്എസ് ക്രിമിനലുകള്‍ ധനരാജിനെ വെട്ടിക്കൊന്നത്.
ബാലസംഘത്തിലൂടെ പൊതുരംഗത്തേക്ക് വന്ന ധനരാജ് ഡിവൈഎഫ്‌ഐ കുന്നരു മേഖലാ സെക്രട്ടറി, പയ്യന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയംഗം, സിപിഐ എം ഏഴിമല ബ്രാഞ്ച് സെക്രട്ടറി, പാര്‍ടി ലോക്കല്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ആസൂത്രിതമായി ഇരുളിന്റെ മറവില്‍ പതിയിരുന്നാണ് ആര്‍എസ്എസ് സംഘം ധനരാജിനെ ഇല്ലാതാക്കിയത്.

കുടുംബവീട്ടില്‍ കഴിഞ്ഞിരുന്ന ധനരാജിന് സ്വന്തമായൊരു വീട് എന്നത് സ്വപ്‌നമായിരുന്നു.സിപിഐ എം നേതൃത്വത്തില്‍ നല്ലൊരു വീട് കാരന്താട്ടെ വീട്ടുവളപ്പില്‍ നിര്‍മിച്ചു. രക്തസാക്ഷിദിനമായ 11ന് വൈകിട്ട് അഞ്ചിന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ധനരാജിന്റെ ഭാര്യ എം വി സജിനിക്ക് വീടിന്റെ താക്കോല്‍ കൈമാറും.
ഏരിയാ സെക്രട്ടറി കെ പി മധു അധ്യക്ഷനാകും. പി കെ ശ്രീമതി എംപി, ജില്ലാ സെക്രട്ടറി പി ജയരാജന്‍, സി കൃഷ്ണന്‍ എംഎല്‍എ, ടി ഐ മധുസൂദനന്‍, വി നാരായണന്‍, പി സന്തോഷ് എന്നിവര്‍ സംസാരിക്കും. വൈകിട്ട് നാലിന് കുന്നരു തെക്കെഭാഗം കേന്ദ്രീകരിച്ച് പ്രകടനവും നടക്കും.









0 comments