പയ്യോളി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു; എല്‍ഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയം പാസായി

കോഴിക്കോട് > പയ്യോളി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു. നഗരസഭയിലെ യുഡിഎഫ് ഭരണത്തിനെതിരെ എല്‍ഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയം പാസായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി കുല്‍സുവും വൈസ് ചെയര്‍പേഴ്‌സണ്‍ മഠത്തില്‍ നാണുവും പുറത്തായി. ഓപ്പണ്‍ ബാലറ്റ് വോട്ടെടുപ്പില്‍ 16 നെതിരെ 19 വോട്ടുകള്‍ നേടിയാണ് ചെയര്‍പേഴ്ണണെതിരെയുള്ള അവിശ്വാസം പാസായത്. വെസ് ചെയര്‍മാനെതിരെയുള്ള അവിശ്വാസം 16 നെതിരെ 20 വോട്ടുകള്‍ക്കാണ് പാസായത്.
നഗരസഭയിലെ ഇപ്പോഴത്തെ കക്ഷിനില സിപിഐ എം 16, സിപിഐ 1, ലോക് താന്ത്രിക് ജനതാദള്‍ 3, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 8, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് 8, എന്നിങ്ങനെയാണ്.
അവിശ്വാസ പ്രമേയം പാസായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.









0 comments