ഇടുക്കിയിൽ സംഭരണശേഷിയുടെ 40 ശതമാനം ; ജലനിരപ്പ‌് 2342.76 അടി

ഇടുക്കി
ഇടുക്കി പദ്ധതി പ്രദേശങ്ങളിൽ ശരാശരി മഴപെയ്യുന്നതിനാൽ ജലനിരപ്പ് ഉയരുന്നു. കഴിഞ്ഞദിവസം 10.4 മി.മീറ്റർ മഴപെയ്‌തു. സംഭരണിയിലിപ്പോൾ 2342.76 അടി ജലമുണ്ട്. കഴിഞ്ഞവർഷം ഇതേദിനം 2300.36 അടിയായിരുന്നു. ഇത്തവണ സംഭരണശേഷിയുടെ 40 ശതമാനം വെള്ളമുണ്ട‌്. മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം വർധിപ്പിച്ചു. 4.243 ദശലക്ഷം യൂണിറ്റാണ് ചൊവ്വാഴ്‌ചത്തെ ഉൽപ്പാദനം.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 127.10 അടിയായി തുടരുന്നു. അണക്കെട്ടിലും വൃഷ്ടി പ്രദേശങ്ങളിലുമായി ശക്തമായ മഴ പെയ്യുന്നുണ്ട്. അണക്കെട്ട് പ്രദേശത്ത് 34.4 മി. മീറ്ററും തേക്കടിയിൽ 8.6 മി. മീറ്ററും മഴപെയ്തു. അണക്കെട്ടിലേക്ക് സെക്കൻഡിൽ 1145 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. അതേസമയം തമിഴ്നാട് 1400 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്.
ലോവർക്യാമ്പ് പവർഹൗസിലെ മൂന്ന് ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിനായി മൂന്ന് പെൻസ്റ്റോക്ക് പൈപ്പിലൂടെ 1200 ഘനയടിയും ഇറച്ചൽപാലം കനാൽ വഴി കൃഷിക്കും കുടിക്കാനുമായി 200 ഘനയടി വെള്ളവുമാണ് തമിഴ്നാട് നിലവിൽ കൊണ്ടുപോകുന്നത്.









0 comments