ഉരുള്‍പൊട്ടല്‍: ഒരു മൃതദേഹം കൂടി കണ്ടെത്തി

കോഴിക്കോട് > കോഴിക്കോട് ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.പത്ത് വയസുകാരി റിംഷ മെഹ്‌റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ മരിച്ച ഹസന്റെ കൊച്ചുമകളാണ് റിംഷ.
ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി.കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കാണാതായ അഞ്ച് പേര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. ദേശീയ ദുരന്തനിവാരണസംഘം, ഫയര്‍ഫോഴ്സ് എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് മേഖലയില്‍ തിരച്ചില്‍ നടത്തുന്നത്









0 comments