വായനക്കാർക്ക്‌ ചെറിയ പെരുന്നാൾ ആശംസകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 14, 2018, 08:10 PM | 0 min read


സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമായതിനാൽ  വെള്ളിയാഴ‌്ച ശവ്വാൽ ഒന്ന് (ചെറിയ പെരുന്നാൾ) ആയി കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, തൃശൂർ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർമുസ്ലിയാർ, സയ്യിദ് ഇബ്‌റാഹിമുൽ ഖലീൽ അൽബുഖാരി, കെ പി ഹംസ മുസ്‌ലിയാർ എന്നിവരും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി  പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ,  കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവരും തിരുവനന്തപുരം പാളയം ഇമാം വി പി സുഹൈബ‌് മൗലവി, ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ‌് കുഞ്ഞ‌് മൗലവി എന്നിവരും അറിയിച്ചു.
 

മുഖ്യമന്ത്രി  ഈദ് ആശംസിച്ചു
തിരുവനന്തപുരം
ഒരു മാസത്തെ റമദാൻ വ്രതാനുഷ്ഠാനത്തിനുശേഷം ഈദുൽ ഫിത്തർ ആഘോഷിക്കുന്ന എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്ലാദപൂർണമായ ഈദ് ആശംസിച്ചു.

സഹനത്തിന്റെയും സഹിഷ്ണുതയുടെയും സഹാനഭൂതിയുടെയും മാനവികതയുടെയും മഹത്തായ സന്ദേശമാണ് റമദാനും ഈദുൽ ഫിത്തറും നൽകുന്നത്. സമകാല സാമൂഹ്യാവസ്ഥയിൽ ഈ സന്ദേശങ്ങൾക്ക് മുമ്പെന്നത്തേക്കാളും പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home