രാജ്യസഭാ സീറ്റ്: രാഹുലിന‌് നീരസം; ഹൈക്കമാൻഡ‌് റിപ്പോര്‍ട്ട് തേടി

ന്യൂഡൽഹി
രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് നൽകാനുള്ള തീരുമാനം കേരളത്തിലെ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്ക് വഴിവച്ച സാഹചര്യത്തിൽ അടിയന്തര ഇടപെടലിന് ഹൈക്കമാൻഡ‌് ഒരുങ്ങുന്നു.
മകൻ ചാണ്ടി ഉമ്മന് അടുത്ത ലോക‌്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് ഉറപ്പാക്കാൻവേണ്ടി ഉമ്മൻചാണ്ടി നടത്തിയ കളിയാണ് സ്ഥിതിഗതികൾ വഷളാക്കിയതെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കയച്ച പരാതിയിൽ വെളിപ്പെടുത്തി. ഇതടക്കമുള്ള സാഹചര്യം പരിശോധിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനെ രാഹുൽ ചുമതലപ്പെടുത്തി.
ജോസ് കെ മാണി രാജ്യസഭാ സ്ഥാനാർഥിയാവുകവഴി യുപിഎയ‌്ക്ക് ലോക്സഭയിൽ ഒരംഗം കുറഞ്ഞതിൽ രാഹുലിന് കടുത്ത നീരസമുണ്ട്. വി എം സുധീരനു പുറമെ കെ വി തോമസ്, പി സി ചാക്കോ, പി ജെ കുര്യൻ തുടങ്ങി മുതിർന്ന നേതാക്കൾ പരാതിയുമായി രംഗത്തെത്തിയത് ഹൈക്കമാൻഡിനെ ഞെട്ടിച്ചു.









0 comments