കേരള കോൺഗ്രസിന് സീറ്റ് നൽകിയത് മുന്നണിയെ ശക്‌തിപ്പെടുത്താൻ : ഉമ്മൻചാണ്ടി

തിരുവനന്തപുരം> കേരള കോൺഗ്രസിന് സീറ്റ് നൽകിയത് യുഡിഎഫിനെ ശക്‌തിപ്പെടുത്താനാണെന്ന് ഉമ്മൻചാണ്ടി. യുഡിഎഫ് ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നണി ശാക്തീകരണം ലക്ഷ്യമിട്ടാണ് മാണിക്ക് സീറ്റ് നൽകിയത്. കാര്യങ്ങൾ മനസിലാക്കാത്തതിനാലാണ് വിമർശനങ്ങൾ ഉയരുന്നത്. ഈ രാജ്യസഭാ സീറ്റ് ഒരു കീഴ്വഴക്കമാകില്ല. ഒരു പ്രാവശ്യത്തേക്ക് മാത്രമുള്ള ധാരണയാണിതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു
പി ജെ കുര്യനെതിരെ താൻ ആർക്കും പരാതി നൽകിയിട്ടില്ല. താൻ പരാതി പറയുകയാണെങ്കിൽ അത് കോൺഗ്രസ് അധ്യക്ഷനോടാണ്. അദ്ദേഹത്തോടു നേരിട്ടു ചോദിച്ചാൽ കുര്യനു സത്യാവസ്ഥ മനസ്സിലാകും. കുര്യനോടു വ്യക്തിപരമായി വൈരാഗ്യമില്ല. 1980 മുതൽ അദ്ദേഹം മത്സരിച്ച പാർലമെന്‍റ് തെരഞ്ഞെടുപ്പുകളിലെല്ലാം സജീവമായി താൻ കൂടെയുണ്ടായിരുന്നു. കുര്യൻ രാജ്യസഭയിലേക്ക് പോകുമ്പോൾ കേരള കോൺഗ്രസിന് അവകാശ വാദം ഉന്നയിക്കാമായിരുന്നു. എന്നാൽ താനാണ് ആ സീറ്റ് കുര്യന് നൽകിയത്. 2012ൽ കുര്യനോടു മാറി നിൽക്കണമെന്നു പറഞ്ഞിരുന്നു. പകരം മലബാറിൽനിന്നുള്ള നേതാവിന്റെ പേരു കൊടുക്കണമായിരുന്നു. എന്നാൽ മത്സരിക്കണമെന്ന് കുര്യൻ നിർബന്ധം പിടിച്ചു. കൂടാതെ നേതൃത്വം പറഞ്ഞത് കുര്യന്‍റെ പേരു കൊടുക്കാനായിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു്









0 comments