സുരക്ഷാ ഭീഷണി; മൂന്ന് സംസ്ഥാനങ്ങളിൽ വിദേശികൾക്ക് നിയന്ത്രണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 04:32 PM | 0 min read

ന്യൂഡൽഹി > വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂർ, മിസോറാം, നാ​ഗാലാൻഡ് എന്നിവിടങ്ങളിൽ പ്രത്യേക സംരക്ഷിത ഭരണം (പിഎആർ) പുനഃസ്ഥാപിച്ച് കേന്ദ്ര അഭ്യന്തര മന്ത്രാലയം. ഇന്നലെ വൈകി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം സർക്കാരിന്റെ പ്രത്യേക അനുമതിയോടെ മാത്രമെ ഈ മൂന്ന് സംസ്ഥാനങ്ങളിലും ഇനി വിദേശികൾക്ക് സന്ദർശിക്കാനാകൂ.

1958 ലെ നിയമ പ്രകാരം, പ്രത്യേക പെർമിറ്റ് (പിഎപി) ഉണ്ടെങ്കിൽ മാത്രമേ സംരക്ഷിത മേഖലകൾ സന്ദർശിക്കാൻ വിദേശികൾക്ക് സാധിക്കുകയുള്ളൂ. എന്നാൽ വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിന്റെ ഭാ​ഗമായി 2011ലാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയം മണിപ്പൂർ, മിസോറാം, നാ​ഗാലാൻഡ് സംസ്ഥാനങ്ങളിൽ പിഎപി ഒഴിവാക്കിക്കൊണ്ട് ഉത്തരവിറക്കുന്നത്. എന്നാൽ വിദേശികൾ കൂടുതലായെത്തുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നു എന്ന വിലയിരുത്തലുകളെ തുടർന്നാണ് ഇപ്പോഴത്തെ നീക്കം. 



deshabhimani section

Related News

View More
0 comments
Sort by

Home