അംബേദ്കറെ അവഹേളിച്ച അമിത് ഷായുടെ നടപടി രാജ്യത്തിന് തന്നെ അപമാനം: ഡിവൈഎഫ്ഐ

തിരുവനന്തപുരം> ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കറെ അവഹേളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടി അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ.
രാജ്യത്തിൻ്റെ ഭരണഘടനയെ ബഹുമാനിക്കാത്ത ബിജെപി മനുസ്മൃതിയുടെ ആശയമാണ് പേറുന്നത്. അവർക്ക് അംബേദ്കറെന്ന പേരിനെ പോലും ഭയമാണ് എന്നത് ഇതിലൂടെ വ്യക്തമാണ്. ഭരണഘടനാ ശില്പി അംബേദ്കറെ അവഹേളിച്ച കേന്ദ്രമന്ത്രി അമിത് ഷായുടെ നടപടി രാജ്യത്തിന് തന്നെ അപമാനമാണ്. ഭരണഘടനയുടെ മഹത്വം ഉയർത്തിപ്പിടിക്കാൻ അമിത് ഷാ കേന്ദ്രമന്ത്രി പദം രാജിവെക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
'ഇന്ത്യൻ ഭരണഘടനയുടെ 75 വർഷത്തെ മഹത്തായ യാത്ര' എന്ന ചർച്ചക്ക് പാർലമെന്റിൽ മറുപടി നൽകുമ്പോഴായിരുന്നു അമിത് ഷായുടെ വിവാദ പരാമർശം. അംബേദ്കർ, അംബേദ്കർ എന്ന് പറയുന്നത് ഫാഷനായി മാറിയെന്നും ഇത്രയും തവണ ദൈവനാമം ചൊല്ലിയിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ പോകാമായിരുന്നു' എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.
Related News

0 comments