കാർ ഓടിക്കുമ്പോൾ യൂണിഫോം 
ഇട്ടില്ലെങ്കിൽ പിഴ ! മോട്ടോർ വാഹനവകു
പ്പിന്റെ പേരിലും 
ഓൺലൈൻ തട്ടിപ്പുകാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 02:59 AM | 0 min read


കൊച്ചി
‘നിങ്ങൾ ട്രാഫിക് നിയമം ലംഘിച്ചു. അതിനാൽ പിഴ അടയ്‌ക്കണം’. മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വന്ന എസ്‌എംഎസ്‌ കണ്ടപ്പോൾ എറണാകുളം സ്വദേശിക്ക്‌ ആശയക്കുഴപ്പമായി. ഗതാഗതനിയമം ലംഘിച്ചിട്ടില്ലെന്ന്‌ ഉറപ്പാണ്‌. എങ്കിലും എന്താണ്‌ ലംഘനമെന്ന്‌ അറിയാൻ സന്ദേശത്തിൽ നൽകിയ ലിങ്കിൽ ക്ലിക് ചെയ്‌തു. എത്തിയത്‌ കേന്ദ്രസർക്കാരിന്റെ പരിവാഹൻ വെബ്‌സൈറ്റിന്‌ സമാനമായ വെബ്‌സൈറ്റിൽ.

പിഴ ഏതാണെന്ന്‌ തിരഞ്ഞു. ‘നിങ്ങൾ കാർ ഓടിക്കുമ്പോൾ യൂണിഫോം ധരിച്ചിരുന്നില്ല’. പിഴയ്‌ക്കുള്ള കാരണം വായിച്ചപ്പോൾ വീണ്ടും അമ്പരപ്പ്‌. സ്വകാര്യ വാഹനങ്ങൾക്ക്‌ യൂണിഫോം വേണ്ടല്ലോ എന്ന കാര്യം ആലോചിച്ചു. ഉടൻ സൈബർ സെല്ലുമായി ബന്ധപ്പെട്ടു. ഇത്തരം സന്ദേശങ്ങളിൽ തലവയ്‌ക്കരുതെന്നും വന്നത്‌ വ്യാജ സന്ദേശമാണെന്നും പൊലീസ്‌ പറഞ്ഞു. ഏതാണ്‌ നിയമലംഘനം എന്ന്‌ കൃത്യമായി നോക്കിയപ്പോഴാണ്‌ സൈബർ തട്ടിപ്പുകാരാണ്‌ സന്ദേശത്തിന്‌ പിന്നിലെന്ന്‌ മനസ്സിലായത്‌.

മോട്ടോർ വാഹനവകുപ്പിന്റെ പിഴയുടെ പേരിൽ വരുന്ന വ്യാജസന്ദേശങ്ങളിൽ ചാടാതെ ജാഗ്രതപുലർത്തണമെന്ന്‌ കൊച്ചി സിറ്റി പൊലീസ്‌ സൈബർ സെൽ എസ്‌ഐ വൈ ടി പ്രമോദ്‌ പറയുന്നു. നിങ്ങളുടെ പേരിൽ പിഴയുണ്ടെന്ന്‌ സന്ദേശം വന്നാൽ കേന്ദ്ര സർക്കാരിന്റെ പരിവാഹൻ വെബ്‌സൈറ്റിൽ കയറി ഉറപ്പുവരുത്തുക. അല്ലാതെ അജ്‌ഞാത സന്ദേശങ്ങൾക്കും ലിങ്കുകൾക്കും തലവയ്‌ക്കരുതെന്നും വൈ ടി പ്രമോദ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home