കേരള ബാങ്ക് നാടിന്റെ സാമ്പത്തിക സ്രോതസ്സ്‌: മന്ത്രി വി എൻ വാസവൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 01:37 AM | 0 min read


കൊച്ചി
കേരളത്തിന്റെ സാമ്പത്തിക സാംസ്കാരിക സാമൂഹിക വളർച്ചയിൽ കേരള ബാങ്ക് ശക്തമായ സാമ്പത്തിക പിന്തുണയാണ്‌ നൽകുന്നതെന്ന്‌ മന്ത്രി വി എൻ വാസവൻ. കേരള ബാങ്ക് ഭരണസമിതി അംഗങ്ങൾ, ബോർഡ് ഓഫ് മാനേജ്മെന്റ്‌ അംഗങ്ങൾ, ചീഫ് ജനറൽ മാനേജർമാർ, ജനറൽ മാനേജർമാർ എന്നിവർക്ക്‌ എറണാകുളത്ത് സംഘടിപ്പിച്ച  ശിൽപ്പശാലയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സഹകരണ സ്ഥാപനങ്ങൾ സമാഹരിക്കുന്ന പണം നാടിന്റെ വികസനത്തിനായുള്ള സാമ്പത്തിക സ്രോതസ്സാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ അധ്യക്ഷനായി.

കേരള ബാങ്ക് - വിഭാവനം, സാക്ഷാൽക്കാരം, ഭാവിപ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ഡോ. ടി എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം ചാക്കോ, ബോർഡ് ഓഫ് മാനേജ്മെന്റ്‌ ചെയർമാൻ വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home