സംരംഭകവർഷം മാതൃകയിൽ നിക്ഷേപക വർഷവും , സ്റ്റാർട്ടപ്പുകൾക്ക്‌ ഓർഡറുകൾ അടിസ്ഥാനമാക്കിയുള്ള വായ്പ : പി രാജീവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 12:03 AM | 0 min read


തിരുവനന്തപുരം
വ്യവസായ വകുപ്പ്‌ ആവിഷ്‌കരിച്ച സംരംഭക വർഷത്തിന്റെ മാതൃകയിൽ നിക്ഷേപക വർഷത്തിന്‌ (ഇയർ ഓഫ് ഇൻവെസ്റ്റ്മെന്റ്‌സ്‌) രൂപം നൽകുമെന്ന്‌  വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വലിയ ഉൽപ്പാദക കമ്പനികളെക്കാൾ കേരളത്തിന്റെ മനുഷ്യവിഭവം, ഉയർന്ന നൈപുണ്യ ശേഷി, സാങ്കേതിക ആവാസവ്യവസ്ഥ എന്നിവ പ്രയോജനപ്പെടുത്തിയുള്ള നിക്ഷേപത്തിനാകും  പ്രാധാന്യം നൽകുക. കൊച്ചിയിൽ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിക്കു മുന്നോടിയായി സംഘടിപ്പിച്ച സ്റ്റാർട്ടപ്പ്‌ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിലേക്ക്‌ നിക്ഷേപം ആകർഷിക്കുന്നതിൽ സ്റ്റാർട്ടപ്പുകൾക്ക് പ്രധാന പങ്കുവഹിക്കാനാകും. സംരംഭക വർഷത്തിന്റെ ഭാഗമായി 3.25  ലക്ഷത്തിലേറെ സംരംഭങ്ങൾ തുടങ്ങാനും 22000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനുമായി. ഈ അനുകൂല സാഹചര്യത്തിൽനിന്നാണ് നിക്ഷേപക വർഷത്തിലേക്ക് കടക്കുന്നത്. സ്റ്റാർട്ടപ്പുകൾക്ക്‌ നിലവിലുള്ള ഓർഡറുകൾ അടിസ്ഥാനമാക്കി വായ്പകൾ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന വ്യവസായ വികസന കോർപറേഷനും (കെഎസ്ഐഡിസി) കേരള സ്റ്റാർട്ടപ് മിഷനും (കെഎസ് യുഎം) ചേർന്നാണ്‌ കോൺക്ലേവ് സംഘടിപ്പിച്ചത്. ഐടി സെക്രട്ടറി ഡോ. രത്തൻ യു ഖേൽകർ, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home