Deshabhimani

എംജി കാമ്പസിൽ 
എസ്എഫ്ഐക്ക് മിന്നും ജയം ; 19 സീറ്റും പിടിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 02:38 AM | 0 min read


കോട്ടയം -
എംജി സർവകലാശാല ഡിപ്പാർട്മെന്റ്‌സ്‌ സ്റ്റുഡന്റ്‌സ് യൂണിയൻ(ഡിഎസ്‌യു) തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ മുഴുവൻ സീറ്റിലും വിജയിച്ചു. 19 സീറ്റിലും ഉജ്വല വിജയം നേടി. ഫ്രറ്റേണിറ്റി മൂവ്മെന്റിനെതിരെയാണ് എസ്എഫ്ഐയുടെ വിജയം.

വി ടി വിനയ(ചെയർപേഴ്സൺ), സി ആർ രജീഷ(വൈസ് ചെയർപേഴ്സൺ), അഭിഷേക് രവീന്ദ്രൻ(ജനറൽ സെക്രട്ടറി), എം എസ് മിഥുൻ, എം അഭിനവ്(യുയുസി), സി ഹേമന്ത്(മാഗസിൻ എഡിറ്റർ), അലീന നസ്രിൻ(ആർട്‌സ് ക്ലബ്‌ സെക്രട്ടറി), ഹല ഉമ്മർ, മിനിറ്റ മേരി കുര്യൻ(വനിതാ പ്രതിനിധികൾ) എന്നിവരും പത്ത്‌ ക്ലാസ്‌ പ്രതിനിധികളുമാണ്‌ വിജയിച്ചത്‌. 

‘പെരുംനുണകൾക്കെതിരെ സമരമാകുക’ എന്ന മുദ്രാവാക്യമുയർത്തിയാണ്‌ എസ്‌എഫ്‌ഐ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്.



deshabhimani section

Related News

0 comments
Sort by

Home