Deshabhimani

കൊല്ലത്ത് സ്കൂൾ ബസിന് തീപിടിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 16, 2024, 07:17 PM | 0 min read

കൊല്ലം > കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു. കണ്ണനല്ലൂരിലാണ് സംഭവം.  ട്രിനിറ്റി ലൈസിയം സ്കൂളിലെ ബസിനാണ് തീപിടിച്ചത്. കുട്ടികളെ വീട്ടിൽ ഇറക്കി മടങ്ങുന്നതിനിടെ  മണിയോടെയാണ് തീപിടിത്തമുണ്ടായത്. ബസിനകത്ത് നിന്ന് പുക ഉയരുകയായിരുന്നു. ഒരു കുട്ടിയും ഒരു ആയയും ഡ്രൈവറുമാണ് ബസിലുണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട ഉടൻ തന്നെ ഇവർ പുറത്തിറങ്ങി. ബസ് പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.  ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.



deshabhimani section

Related News

0 comments
Sort by

Home