അമിതവേഗം തടയാൻ പരിശോധന കർശനമാക്കും; യോ​ഗം വിളിച്ച് ​ഗതാ​ഗത മന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 16, 2024, 08:04 AM | 0 min read

തിരുവനന്തപുരം > സംസ്ഥാനത്ത്‌ വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനങ്ങളും തടയുന്നതിന്റെ ഭാഗമായി കർശന പരിശോധന ആരംഭിക്കാൻ നടപടി. മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും പരിശോധന നടത്തുക. എഐ ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക്‌ വേഗത്തിൽ ചലാൻ അയക്കാനും ട്രാൻസ്‌പോട്ട്‌ കമ്മീഷണർക്ക്‌ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ നിർദേശം നൽകി. രാത്രികാലങ്ങളിലും പരിശോധനയുണ്ടാകും. മദ്യപിച്ച്‌ വാഹനമോടിച്ചാൽ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്യുന്നത്‌ ഉൾപ്പെടെയുള്ള നടപടിയുണ്ടാകും.

ഗതാ​ഗത വകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത യോ​ഗം ഇന്ന് ഉച്ചക്ക് ​ഗതാ​ഗതി മന്ത്രി വിളിച്ചിട്ടുണ്ട്. സ്വകാര്യ ബസുടമകളുമായുള്ള ​ഗതാ​ഗത മന്ത്രിയുടെ യോ​ഗവും ഇന്ന് നടക്കും. നാളെ ഗതാഗതവകുപ്പിന്റെയും പൊതുമരാമത്ത്‌ വകുപ്പിന്റെയും സെക്രട്ടറിമാർ പങ്കെടുക്കുന്ന യോഗം നടക്കും. വാഹനാപകടങ്ങൾ കുറയ്‌ക്കാനുള്ള നടപടികളെ കുറിച്ച്‌ ആലോചിക്കുന്നതിന്റെ ഭാഗമാണിത്‌.



deshabhimani section

Related News

View More
0 comments
Sort by

Home