കേന്ദ്ര അവഗണന കേരളത്തോട്‌ 
കേന്ദ്രത്തിന്‌ ഭ്രഷ്‌ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 16, 2024, 06:08 AM | 0 min read

ചീമേനി
കേരളത്തോട്‌ കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചീമേനി രക്തസാക്ഷി സ്മാരക മന്ദിരവും കാഞ്ഞങ്ങാട്‌ കാറ്റാടി എ കെ ജി മന്ദിരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത്‌ ഏറ്റവും മാതൃകാപ്രവർത്തനം നടത്തുന്ന കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിന്‌ കേന്ദ്രം ഭ്രഷ്ട്‌ കൽപ്പിച്ചിരിക്കുകയാണ്‌. കേരളത്തിനോട്‌ പകപോക്കുന്ന നിലപാടാണ്‌ സ്വീകരിക്കുന്നത്‌. ബിജെപിയെ കേരളം അംഗീകരിച്ചിട്ടില്ല എന്നതാണ്‌ കാരണം. കേന്ദ്രം മുട്ടാപ്പോക്ക് കാണിക്കുന്നു എന്നതുകൊണ്ട് സഹായം ചോദിക്കാതിരിക്കാനാകുമോ. കേരളവും കേരളത്തിലെ ജനങ്ങളും തുലയട്ടെ എന്ന നിലപാടാണ്‌ സംസ്ഥാനത്തെ ബിജെപിക്കും. 2016നുശേഷം നിരവധി ദുരന്തങ്ങളാണ്‌ കേരളത്തിലുണ്ടായത്‌. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ഇന്ത്യ കണ്ട മഹാദുരന്തങ്ങളിൽപ്പെട്ടതാണ്‌. എന്നാൽ, ഒരു സഹായവും കേന്ദ്രം നൽകിയില്ല. പ്രധാനമന്ത്രിയെത്തി എല്ലാം നേരിൽക്കണ്ട്‌ മടങ്ങി. നിരവധി തവണ നിവേദനവും മാനദണ്ഡം പാലിച്ച്‌ റിപ്പോർട്ടും തയാറാക്കി നൽകിയെങ്കിലും ചില്ലിക്കാശ്‌ തന്നില്ല.

സഹായം തരുന്നവരെ മുടക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇത്തവണത്തെ ഒരു പ്രത്യേകത കേരളത്തിലെ എംപിമാരിൽ ബിജെപി ഒഴികെയുള്ളവർ ഒരുമിച്ച്‌ സഹായം ആവശ്യപ്പെട്ടു എന്നതാണ്‌. കേരളത്തിന്റെ ആവശ്യങ്ങൾക്കുള്ള തുക തനിച്ച്‌ കണ്ടെത്താൻമാത്രം ഖജനാവ്‌ വിശാലമല്ല. പരിഹാരത്തിനായാണ്‌ കിഫ്‌ബി രൂപീകരിച്ചത്‌. കിഫ്‌ബിവഴി 9000 കോടി രൂപ വികസനത്തിനായി അനുവദിച്ചു. പലപ്രവർത്തനങ്ങളും പൂർത്തിയാക്കി. ചിലത്‌ നടന്നുവരുന്നു. എന്നാൽ, കിഫ്‌ബിയെ തകർക്കാനുള്ള നീക്കമാണ്‌ കേന്ദ്രസർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home