ഉറക്കം വന്നാൽ ഉറങ്ങിയ ശേഷം വണ്ടി ഓടിക്കുന്ന സംസ്കാരം വളരണം: മന്ത്രി കെ ബി ​ഗണേഷ് കുമാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2024, 01:47 PM | 0 min read

പത്തനംതിട്ട > പത്തനംതിട്ട കോന്നിയിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ച സംഭവം അതീവ ദുഃഖകരമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നി​ഗമനമെന്നും ഉറങ്ങിയ ശേഷം വണ്ടി ഓടിക്കുന്ന സംസ്കാരം നമുക്കിടയിൽ വളരണമെന്നും മന്ത്രി  പറഞ്ഞു. പത്തനംതിട്ടയിലെ സംഭവത്തിൽ വീട് വളരെ അടുത്തായതിനാൽ വീട്ടിലെത്തി ഉറങ്ങാമെന്ന് അദ്ദേഹം കരുതിക്കാണും. ശബരിമല സീസൺ ആണ്. ആയിരക്കണക്കിന് വണ്ടികളാണ് റോഡുകളിലൂടെ പോകുന്നതെന്നും വാഹനമോടിക്കുന്ന അതീവ ശ്രദ്ധ പുലർത്തണമെന്നും മന്ത്രി പറഞ്ഞു.

ഇന്ന് പുലർച്ചെയാണ് പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നി, മുറിഞ്ഞകല്ല് ജങ്ഷന് സമീപത്തു വച്ചുണ്ടായ അപകടത്തിൽ നാല് പേർ കൊല്ലപ്പെട്ടത്. ഹണിമൂണിന് പോയ നവദമ്പതികളെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി ജോർജ്  എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ആന്ധ്ര സ്വദേശികളായ ശബരിമല തീർത്ഥാടകരുടെ ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വീടെത്താൻ ഏഴ് കിലോമീറ്റർ മാത്രം അകലമുള്ളപ്പോഴായിരുന്നു അപകടം.



deshabhimani section

Related News

View More
0 comments
Sort by

Home