കോട്ടയം അതിരമ്പുഴയിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്

കോട്ടയം > അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാർഡ് കോൺഗ്രസിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്റെ ടി ഡി മാത്യു (ജോയി) തോട്ടനാനിയാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി ജോൺ ജോർജിനെ 214 വോട്ടിനാണ് തോൽപ്പിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 98 വോട്ടിന് വിജയിച്ച വാർഡ് ആണിത്. കോൺഗ്രസിലെ സജിതടത്തിൽ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പു നടന്നത്. ജോയി തോട്ടനാനിയെ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി അഭിനന്ദിച്ചു. ഈരാറ്റുപേട്ടയിൽ 16-ാം വാർഡ് യുഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗിലെ റൂബിന നാസറാണ് ജയിച്ചത്.









0 comments