65,000 നഴ്‌സുമാരെ 
ഇറ്റലി നോർക്ക വഴി 
റിക്രൂട്ട്‌ ചെയ്യും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 12:22 AM | 0 min read


ന്യൂഡൽഹി
നോർക്ക റൂട്‌സ് വഴി 65,000 നഴ്‌സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ഇറ്റലി സ്ഥാനപതി ആന്റോണിയോ ബാർട്ടോളി. ഇംഗ്ലീഷിനൊപ്പം ഇറ്റാലിയൻ ഭാഷയും നഴ്‌സുമാർ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസുമായുള്ള കൂടിക്കാഴ്‌ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌. ഫെബ്രുവരിയിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്‌റ്റ്‌ കേരള ആഗോള ഉച്ചകോടിയിൽ ഇറ്റലി സ്ഥാനപതിയും ഇറ്റലിയിലെ സ്ഥാപനങ്ങളും പങ്കെടുക്കും. ടൂറിസം രംഗത്തും കേരളവുമായി ഇറ്റലി ബന്ധം സ്ഥാപിക്കും. ഇറ്റലിയും കേരളവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പ്രത്യേകതകൾ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങളെ ആന്റോണിയോ ബാർട്ടോളി പ്രശംസിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home