പാലക്കാട് തനിക്ക് ചുമതലകളൊന്നും നല്‍കിയില്ലെന്ന് ചാണ്ടി ഉമ്മന്‍; രാഹുലിന്റെ പരാജയം ആഗ്രഹിച്ച വ്യക്തിയാണ് ചാണ്ടി ഉമ്മനെന്ന് പ്രവര്‍ത്തകര്‍

പാലക്കാട്> പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് ചുമതലകളൊന്നും ലഭിച്ചില്ലെന്ന പരാതി പരസ്യമാക്കിയ ചാണ്ടി ഉമ്മന്‍ എഎല്‍എക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇന്ന് രാവിലെയായിരുന്നു ചാണ്ടി ഉമ്മന്‍ തന്റെ അതൃപ്തി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പരസ്യമാക്കിയത്. പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടി വിദ്യാജ്യോതി എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ പ്രതിഷേധ കമന്റുകള്‍ രേഖപ്പെടുത്തിയത്.
പാലക്കാട് രാഹുല്‍ പരാജയപ്പെടണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് ചാണ്ടി ഉമ്മനെന്നും അദ്ദേഹത്തെ പോലുള്ള സാഡിസ്റ്റുകളാണ് ഓരോ പ്രസ്ഥാനത്തിന്റെയും ശാപമെന്നും സാജിദ് എ കുഞ്ഞാലന്‍ എന്ന വ്യക്തി കമന്റ് ചെയ്തു.. ഉമ്മന്‍ ചാണ്ടിയുടെ മകനെന്ന തഴമ്പ് മാത്രമേ ചാണ്ടി ഉമ്മനുള്ളൂ എന്നും നല്ല രീതിയില്‍ ഒരു ഡിബേറ്റ് പോലും നടത്താന്‍ കഴിയില്ലെന്നും ബാപ്പു പുന്നാട്ടില്‍ എന്ന വ്യക്തി കമന്റ് ചെയ്തു..
വലിയ ആളായി എന്ന തോന്നല്‍ വേണ്ടെന്നും അതൃപ്തി അറിയിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണെന്നും ഷിയാന്‍ ഷാ എന്ന വ്യക്തി കമന്റ് ചെയ്തിരിക്കുന്നു. പാലക്കാട് വിജയത്തില്‍ നില്‍ക്കുന്ന പ്രവര്‍ത്തകരെ നിരാശരാക്കരുതെന്നും കമന്റില്‍ പറയുന്നു.









0 comments