പമ്പാ ഗണപതി ക്ഷേത്രത്തിന് സമീപം പുലിയിറങ്ങി

പത്തനംതിട്ട > പമ്പയിൽ പുലിയിറങ്ങി പന്നിയെ പിടിച്ചു. തിങ്കളാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. പമ്പാ ഗണപതി ക്ഷേത്രത്തിന് സമീപമാണ് പുലിയിറങ്ങിയത്. ഇവിടെയുണ്ടായിരുന്ന ഒരു കാട്ടുപന്നിയെ പിടിക്കുകയായിരുന്നു. പുലിയെ കണ്ട് തീർഥാടകർ ബഹളം വച്ചതിനെ തുടർന്ന് പുലി കാട്ടിലേക്ക് ഓടി.
വനം വകുപ്പ് സംഘം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. മുമ്പും പമ്പയിലും പരസരപ്രദേശങ്ങളിലും വന്യമൃഗങ്ങളുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. പമ്പയിലും പരിസരപ്രദേശങ്ങളിലുമെല്ലാം വനം വകുപ്പ് കർശന ജാഗ്രത പുലർത്തുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.









0 comments