Deshabhimani

ചെമ്പൂര്‌ ശശി കൊലപാതകം: പ്രതിക്ക്‌ ജീവപര്യന്തം തടവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 03:19 PM | 0 min read

നെയ്യാറ്റിൻകര> ചെമ്പൂര് ശശി കൊലക്കേസിൽ  പ്രതിക്ക്‌ ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. കീഴാഴൂർ മൊട്ടലമൂട്‌ മൈലൂർ ഏദൻ കോട്ടേജിൽ ബിനു(47)വിനെ നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ എം ബഷീർ ശിക്ഷിച്ചത്.

2015 ജനുവരി ആറിനാണ്‌ കേസിനാസ്‌പദമായ സംഭവം. പ്രതി ബിനുവിന്റെ വക ഏഴര സെന്റ് ഭൂമി 2013ൽ ശശിയുടെ ഭാര്യ വാങ്ങിയിരുന്നു. ഈ സ്ഥലത്തെ കൈത്തറിയും ചർക്കയും വിട്ടുനൽകണമെന്നാവശ്യപ്പെട്ട്‌ ബിനു ശശിയെ ഭീഷണിപ്പെടുത്തി. ഇത്‌ വിട്ടുനൽകാത്തതിലുള്ള വിരോധമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചത്‌.

സംഭവദിവസം രാത്രി ഏഴിന്‌ ചെമ്പൂര് ജങ്‌ഷനിൽ എത്തിയ ശശിയെ കാത്തിരുന്ന ബിനു കൈയിൽ സൂക്ഷിച്ച വെട്ടുകത്തികൊണ്ട് തലയിലും കഴുത്തിലും വെട്ടി. പരിക്കേറ്റ ശശിയെ മെഡി. കോളേജ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആര്യങ്കോട്‌ പൊലീസാണ്‌ കേസന്വേഷിച്ചത്‌. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ അജികുമാർ ഹാജരായി.



deshabhimani section

Related News

0 comments
Sort by

Home